ഞായറാഴ്ച, ആഗസ്റ്റ് 14, 2016 സന്ധ്യാസമയത്ത് പ്രശസ്ത ജമൈക്കൻ സ്പ്രിന്റർ ഉസൈൻ ബോൾട്ട് സ്വർണം നേടി. ആയാസരഹിതമായി 100 മീറ്റർ പ്രകടനം തന്റെ തുടർച്ചയായ മൂന്നാം ഒളിമ്പിക്സ് സ്വർണമായി റിയോ ഡി ജനീറോയിൽ വെച്ച് അദ്ദഹം നേടി . ആദ്യമായാണ് ഒരു അത്ലറ്റ് തുടർച്ചയായി മൂന്നു ഒളിമ്പിക് സ്വർണമെഡലുകൾ 100 മീറ്ററിൽ നേടുന്നത്.
എന്നാൽ, എല്ലാവരും അറിയാതെപോകുന്നത് ധൈര്യത്തോടും, ആകർഷണീയമായ ബോൾട്ട്ന്റെ ആഴമുള്ള കത്തോലിക്കാ വിശ്വാസമാന് മാണ് . 2012 ഓഗസ്റ്റിൽ ലണ്ടൻ ഒളിമ്പിക്സിനു ശേഷം വത്തിക്കാൻ മത സ്വാതന്ത്ര്യ സമ്മേളനം അഭിസംബോധന ചെയ്യാൻ ഉസൈൻ ബോൾ ട്ടിനെ ക്ഷണിച്ചിരുന്നു. ഒരു കത്തോലിക്കൻ എന്ന നിലയിൽ ബോൾട്ട് ഓരോ ഓട്ടത്തിന് മുൻപും കുരിശിൻറെ അടയാളം വരച്ചിരുന്നു. അധികം ആർക്കും അറിയാത്ത മറ്റൊരു കാര്യം ഉസൈൻ ബോൾറ്റിന്റെ മുഴുവൻ പേരാണ്. ഉസൈൻ ബോൾറ്റിന്റെ യഥാർത്ഥ പേര് Usain St. Leo Bolt എന്നാണ്.
ഫ്രഞ്ച് വിശുദ്ധൻ കാതറിൻ ലബോറെ (1806-1876) വഴിയായി നമുക്ക് ലഭിച്ച അത്ഭുത മെഡൽ തന്റെ വിശ്വാസത്തിന്റെ പുറമെയുള്ള അടയാളമായി ബോൾട്ട് ധരിക്കുന്നു.
ഉസൈൻ ബോൾട്ട് ആഗസ്റ്റ് 21, 2016 ന് മുപ്പതു വയസ്സ് തികയുകയാണ് . യേശുവിലേക്കു വളരെ അധികം പേരെ ചേർക്കാൻ ഉസൈൻ ബോൾട്ടിനു സാധിക്കട്ടെ എന്ന് പ്രാർഥിക്കാം. വിശുദ്ധ പൗലോസ്സ് തിമോത്തിയോസ്സ് രണ്ടാമത്തെ ലേഖനത്തിൽ എഴുതിയതുപോലെ നമുക്ക് ഏറ്റു പറയാം “അവൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.” ( 2 തിമോത്തിയോസ്സ് 7-8 )
Special Christmas message & Greetings on Luminous Radio 5 Catholic Bishops on Luminous Radio on…
Fr. Tom Uzhunnalil Live on Luminous Radio at 3.15pm IST today, Oct 3rd. Join us…
അയർലഡിനുവേണ്ടി 27 വിജയങ്ങൾ നേടിയ ഫാ. ഫിലിപ്പ് മുൾറയിൻ ഇന്ന് ഒരു കത്തോലിക്കാ പുരോഹിതൻ. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രൊഫഷണൽ…
"Passion of the Christ" star Jim Caviezel opened up in a recent interview regarding his…
Meditative reflections on the stations of the cross by Rev. Fr. A. R. John, Director…
This website uses cookies.
View Comments
Jesus Christ is the only Living son of God.